കഴിഞ്ഞ ദിവസം സൗദിയിലെ കിങ് അബ്‍ദുല്‍ അസീസ് ബേസിലെത്തിയ സേനാംഗങ്ങളെ റിസപ്‍ഷന്‍ കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ഇബ്രാഹീം അല്‍ സലീം സ്വീകരിച്ചു. 

റിയാദ്: ജിസിസി രാജ്യങ്ങളുടെ സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ സൈന്യം സൗദിയിലെത്തി. ജിസിസി രാജ്യങ്ങളുടെ സംയുക്ത സേനയായ പെനിന്‍സുല ഷീല്‍ഡിന്റെ സൈനിക അഭ്യാസമാണ് സൗദിയില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം സൗദിയിലെ കിങ് അബ്‍ദുല്‍ അസീസ് ബേസിലെത്തിയ സേനാംഗങ്ങളെ റിസപ്‍ഷന്‍ കമ്മിറ്റി തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ഇബ്രാഹീം അല്‍ സലീം സ്വീകരിച്ചു. മാര്‍ച്ച് 12 വരെ നീണ്ടുനില്‍ക്കുന്ന സൈനിക അഭ്യാസത്തിലെ ഖത്തര്‍ സേനയെ കമാണ്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖമീസ് മുഹമ്മദ് ദബ്‍ലനാണ് നയിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ സഹകരണവും ബന്ധവും ശക്തിപ്പെടുത്താന്‍ സംയുക്ത സൈനിക അഭ്യാസം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.