ഒരു ബട്ടൺ അമര്‍ത്തി പരിശുദ്ധമായ കുടിവെള്ളം നിങ്ങള്‍ക്ക് ആസ്വദിക്കാം. എല്ലാ അവശ്യ ന്യൂടിയന്‍റുകളും അടങ്ങിയതാണ് കുടിവെള്ളം.

ഇ-കൊമേഴ്സ് ഡയറക്ട് സെല്ലിങ് ബ്രാൻഡായ ക്യൂനെറ്റ് (QNET) ഹോംപ്യുവര്‍ (HomePure) ശ്രേണിയിലെ ഏറ്റവും പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. വീട്ടിൽ തന്നെ ഏറ്റവും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്ന വാട്ടര്‍ അയണൈസര്‍, ഫിൽറ്റര്‍ ഉൽപ്പന്നമായ ഹോംപ്യുവര്‍ വിവ (HomePure Viva) യാണ് കമ്പനി അവതരിപ്പിച്ചത്.

25-ാം വാര്‍ഷികത്തിലാണ് പുതിയ ഉൽപ്പന്നം QNET അവതരിപ്പിച്ചത്. ലോകോത്തര നിലവാരത്തിൽ ഗവേഷകര്‍ വികസിപ്പിച്ച HomePure Viva വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച വാട്ടര്‍ അയണൈസിങ് ഉൽപ്പന്നമാണ്. പി.എച്ച് ബാലൻസ്‍ഡ്‍ കുടിവെള്ളം കൃത്യമായി ലഭ്യമാക്കുന്ന HomePure Viva കെമിക്കൽ ബൂസ്റ്റര്‍ ഏജന്‍റുകള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കുഴപ്പിക്കുന്ന യൂസര്‍ മാനുവലുകളും ആവശ്യമില്ല.

ഒരു ബട്ടൺ അമര്‍ത്തി പരിശുദ്ധമായ കുടിവെള്ളം നിങ്ങള്‍ക്ക് ആസ്വദിക്കാം. എല്ലാ അവശ്യ ന്യൂടിയന്‍റുകളും അടങ്ങിയതാണ് കുടിവെള്ളം.

ലോകത്തിലെ ഏറ്റവും ആരോഗ്യപ്രദമായ കുടിവെള്ളം വീടുകളിലേക്ക് എത്തിക്കുകയാണ് HomePure Viva - ക്യൂനെറ്റ് മിഡിൽ ഈസ്റ്റ് ആൻഡ് നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി റീജിയണൽ മാനേജര്‍ ഹുസാം എൽഡിൻ എൽമിലെഗി പറഞ്ഞു.

ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരു ഉൽപ്പന്നം എന്നതിനൊപ്പം സുരക്ഷിതവും സ്ഥിരവുമായ കുടിവെള്ളം നൽകുകയും രോഗപ്രതിരോധശേഷിയും ഊര്‍ജ്ജസ്വലതയും നൽകുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ മോഡേൺ ആയ ഡിസൈനിൽ ആണ് HomePure Viva നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ കൗണ്ടര്‍ടോപ് ഡിസൈൻ എല്ലാ അടുക്കളകള്‍ക്കും ഇണങ്ങും. ഇന്‍ററാക്റ്റീവ് കളര്‍ ടച് സ്ക്രീൻ, ഒന്നിലധികം ഭാഷകളിലുള്ള ഓഡിയോ ഫീഡ്ബാക്ക്, പ്രീപ്രോഗ്രാം ചെയ്ത ഇന്‍റലിജന്‍റ് മോഡുകള്‍ എന്നിവ ഈ ഉൽപ്പന്നത്തെ വളരെ യൂസര്‍ ഫ്രണ്ട്ലിയാക്കുന്നു.

ഉപയോക്താക്കള്‍ക്ക് 11 തരം പി.എച്ച് ലെവലിലുള്ള കുടിവെള്ളം തെരഞ്ഞെടുക്കാനാകും. വെള്ളത്തിന്‍റെ നില മാറ്റുന്നതിന് അനുസരിച്ച് പലതരം ഉപയോഗവും ഇതിനുണ്ട്.

  • pH 6.5: പച്ചക്കറി, പഴം, മാംസം എന്നിവ കെമിക്കൽ ഏജന്‍റുകളുടെ സഹായമില്ലാതെ ഓയില്‍, ബാക്ടീരിയ വിമുക്തമാക്കാന്‍.
  • pH 6.0: പല്ലുതേക്കാന്‍, വായ്ക്കുള്ളിലെ ബാക്ടീരിയ വളര്‍ച്ച തടയാന്‍, മിനറൽ നഷ്ടം ഒഴിവാക്കാന്‍.
  • pH 7.5: ക്ലോറിൻ കുറഞ്ഞ വെള്ളം. കുഞ്ഞുങ്ങള്‍ക്ക് നൽകാനുള്ള കുടിവെള്ളം, മരുന്ന് കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍.
  • pH 9.0: ശരീരത്തിന് ഊര്‍ജ്ജത്തിന്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍, ഓക്സിഡേഷൻ കുറക്കാന്‍, അസിഡിറ്റി ലെവൽ കൃത്യമായി നിലനിര്‍ത്താന്‍.
  • pH 10.5 to 11.3: ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഫ്ലേവറുകള്‍ നിലനിര്‍ത്താന്‍, വിഭവങ്ങളുടെ യഥാര്‍ഥ രുചി നഷ്ടമാകാതിരിക്കാന്‍.

വെറും ഒരു വാട്ടര്‍ അയണൈസര്‍ അല്ല, ഒരു ലൈഫ്സ്റ്റൈൽ മാറ്റുന്ന ഉൽപ്പന്നമാണ് HomePure Viva എന്ന് ഹുസാം എൽഡിൻ എൽമിലെഗി പറയുന്നു. കുടിവെള്ളം, വൃത്തിയാക്കാനുള്ള വെള്ളം, കഴുകാനുള്ള വെള്ളം, ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളം... അങ്ങനെ ഏത് രീതിയിലും വെള്ളത്തെ മാറ്റാൻ ഉൽപ്പന്നം സഹായിക്കുന്നു.

ഒൻപത് പ്ലേറ്റ് അയണൈസര്‍, അഞ്ച് സ്റ്റേജുകളിൽ ഫിൽറ്ററിങ് എന്നിവ സാധ്യമാക്കുന്ന HomePure Viva ദക്ഷിണ കൊറിയയിലാണ് എന്‍ജിനീയര്‍ ചെയ്തത്. കൊറിയ കൺഫോമിറ്റി ലബോറട്ടറി സാക്ഷ്യപ്പെടുത്തിയതുമാണ് ഈ ഉൽപ്പന്നം. 

കൃത്യമായ പി.എച് ലെവൽ ഉറപ്പുവരുത്താന്‍ ഹൈഡ്രജൻ ജനറേറ്റിങ് ടെക്നോളജിയും അയണൈസിങ് ഇലക്ട്രോലിസിസും ഉത് ഉപയോഗിക്കുന്നു. സ്മാര്‍ട്ട് സെറ്റിങ്ങ്‍സ് ഉപയോഗിക്കുന്നതിനാൽ വളരെ കുറച്ച് മെയിന്‍റനൻസ് മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒറ്റ ബട്ടണിൽ തന്നെ സെൽഫ് ക്ലീനിങ് സംവിധാനവും ഇതിനുണ്ട്. 

ഹൈഡ്രജൻ സമ്പുഷ്ടമായ കുടിവെള്ളം ബോട്ടിൽ വാട്ടര്‍ ഉപയോഗം കുറക്കാനും അതുവഴി കാര്‍ബൺ ഫുട്ട്പ്രിന്‍റ് ഒഴിവാക്കാനും സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. പ്ലാസ്റ്റിക് ഉപയോഗം വളരെയധികം കുറക്കാന്‍ ഇത് സഹായിക്കും.