Asianet News MalayalamAsianet News Malayalam

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറുമാസത്തിനുള്ളില്‍ മടങ്ങിവന്നാല്‍ ക്വാറന്റീന്‍ വേണ്ട

ഖത്തറില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കും. ഖത്തറിലെത്തുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. 

quarantine exemption for those who took vaccine from qatar and return within six months
Author
Doha, First Published Mar 10, 2021, 8:49 AM IST

ദോഹ: ഖത്തറില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. നേരത്തെ ഇത് മൂന്നുമാസമായിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഈ കാലയളവ് നീട്ടിയത്.

കൊവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രീന്‍ ലിസ്റ്റ് ഖത്തര്‍ പുറത്തിറക്കുന്നുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഖത്തറില്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഖത്തറില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കും. ഖത്തറിലെത്തുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. 

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചാല്‍ രാജ്യത്തിന് പുറത്തേക്ക് പോകാം. ഇത്തരക്കാര്‍ ആറുമാസത്തിനുള്ളില്‍ തിരികെ ഖത്തറിലെത്തുകയാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള ആറുമാസമാണ് കണക്കാക്കുക. ആറുമാസത്തിന് ശേഷം തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ വേണം. ഒരാള്‍ വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ച് നാട്ടില്‍ പോയി 14 ദിവസത്തിനുള്ളില്‍ തിരികെ ഖത്തറിലെത്തിയാലും ക്വാറന്റീന്‍ വേണം. വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ശരീരത്തില്‍ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത്. 
 

Follow Us:
Download App:
  • android
  • ios