യുഎഇ ഗതാഗത നിയമം 52-ാം ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ സ്‍മാര്‍ട്ട് സംവിധാനം സഹായകമാവും.

ഉമ്മുല്‍ഖുവൈന്‍: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ ഇനി അത്യാധുനിക റഡാറുകള്‍. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച അറിയിപ്പില്‍ ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറിയിച്ചു.

യുഎഇ ഗതാഗത നിയമം 52-ാം ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ സ്‍മാര്‍ട്ട് സംവിധാനം സഹായകമാവും. വാഹനാപകടങ്ങള്‍ കൊണ്ടുണ്ടാവുന്ന മരണം, ഗുരുതരമായ പരിക്കുകള്‍, വസ്‍തുവകകള്‍ക്കുണ്ടാകുന്ന നാശനഷ്‍ടങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ഗതാഗത സുരക്ഷ ഉറപ്പുവരുത്താനുള്ള ആഭ്യന്തര മന്ത്രാലത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. സമാനമായ സംവിധാനങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ അബുദാബിയിലും സ്ഥാപിച്ചിരുന്നു.