Asianet News MalayalamAsianet News Malayalam

സ്വദേശിവല്‍ക്കരണം: സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു

ദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

raid in retail shops in Saudi Arabia
Author
Saudi Arabia, First Published Mar 13, 2019, 12:49 AM IST

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായി സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളും ബിനാമി ബിസിനസ്സും കണ്ടെത്തുന്നതിനും നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനും ജിദ്ദ ഗവർണർ മിഷാൽ ബിൻ മജീദ് രാജകുമാരൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചു. സ്വദേശി യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങളും ലഭ്യമാക്കാൻ ശക്തമായ ശ്രമം നടത്തണം.

കൂടാതെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും ഒപ്പം ഉദ്യോഗാർഥികളും തൊഴിൽ കരാറിലെ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം. ദേശിയ സമ്പദ്‌വ്യവസ്ഥക്ക് ഹാനികരമാകുന്നതും വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനത്തിലൂടെ പൊതുജനാരോഗ്യത്തിനും ഹാനികരമാകുന്ന ബിനാമി ബിസിനസ് നിർമാർജ്ജനം ചെയ്യണം.

പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികൾ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നും മിഷാൽ ബിൻ മജീദ് രാജകുമാരൻ ആവശ്യപ്പെട്ടു. അതേസമയം വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്തിരുന്ന വാണിജ്യ മേഘലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതോടെ നിരവധി വിദേശികൾക്കാണ് തൊഴിൽ നഷ്ടമായത്. 

Follow Us:
Download App:
  • android
  • ios