ബീച്ചുകളിലെ സന്ദര്‍ശകര്‍ക്കായി ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകയ്ക്ക് നല്‍കിയിരുന്നവരും പിടിയിലായിട്ടുണ്ട്. ബൈക്കുകളും കുതിരകളെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 

റിയാദ്: സൗദി അറേബ്യയിലെ ബീച്ചുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. ജിദ്ദയിലെ കടല്‍ തീരങ്ങള്‍ക്ക് സമീപം വാരാന്ത്യ ദിനങ്ങളില്‍ വഴിയോര കച്ചവടവും നിയമ വിരുദ്ധമായ മറ്റ് വ്യാപരങ്ങളും നടത്തിയിരുന്ന 18 പേരെ അറസ്റ്റ് ചെയ്‍തു. ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും സംയുക്തമായായിരുന്നു പരിശോധന.

ബീച്ചുകളിലെ സന്ദര്‍ശകര്‍ക്കായി ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകയ്ക്ക് നല്‍കിയിരുന്നവരും പിടിയിലായിട്ടുണ്ട്. ബൈക്കുകളും കുതിരകളെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ബീച്ചുകളില്‍ കച്ചവടം നടത്തിയിരുന്ന സ്റ്റാളുകളും അവിടെ വില്‍പനയ്ക്ക് വെച്ചിരുന്ന വിവിധ സാധനങ്ങളും അധികൃതര്‍ പരിശോധനകളില്‍ പിടിച്ചെടുത്തു. അല്‍ മതാര്‍ ബലദിയയില്‍ മാത്രം 15 സ്റ്റാളുകള്‍ ഇങ്ങനെ പിടിച്ചെടുത്തുതായി അധികൃതര്‍ അറിയിച്ചു. അഞ്ചര ടണ്ണിലേറെ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അല്‍ മതാര്‍ ബലദിയ മേധാവ് ഫഹദ് അല്‍ സഹ്റാനി അറിയിച്ചു.

Read also: നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധന; നിരവധിപ്പേരെ അറസ്റ്റ് ചെയ്തു

ഒമാനില്‍ രാജകീയ ചിഹ്നം വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
​​​​​​​മസ്‍കത്ത്: ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. രാജ്യത്തെ വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുമെല്ലാം ഇത് ബാധകമാണ്. വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക അനുമതി വാങ്ങാതെ രാജകീയ മുദ്ര ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

Read also: പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു