ഷാര്‍ജ: പെരുന്നാള്‍ അവധിക്ക് ശേഷം ബുധനാഴ്ച യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. ഷാര്‍ജ, ഫുജൈറ, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കാലാവസ്ഥാ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഷാര്‍ജയില്‍ ബുധനാഴ്ച വൈകുന്നേരം ആലിപ്പഴ വര്‍ഷവുമുണ്ടായി. 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.