ജനങ്ങള്‍ താമസ സ്ഥലങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്.

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ താമസ സ്ഥലങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്.

വ്യാഴാഴ്‍ച രാത്രി വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ദൂരക്കാഴ്‍ച കുറയുമെന്നും അറിയിച്ചിട്ടുണ്ട്. നിരന്തരമായ ക്ലൗഡ്‌ സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വാരാന്ത്യത്തില്‍ യുഎഇയില്‍ കനത്ത മഴ ലഭിച്ചിരുന്നു. ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് കഴിഞ്ഞയാഴ്‍ച മഴ ലഭിച്ചത്.

Scroll to load tweet…