മസ്കറ്റ്: ന്യൂന മർദ്ദത്തിന്‍റെ ഫലമായി ഒമാനിൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഭാഗികമായ മേഘാവൃതത്തോടു കൂടിയ അന്തരീക്ഷത്തിൽ കാറ്റും ഇടയ്ക്കിടെ ഇടിമിന്നലോടു കൂടി മഴ പെയ്യുവാനുമാണ് സാധ്യത.

ഒമാൻ തീരത്ത് കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ രണ്ടു മീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്.
മത്സ്യ ബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും, കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ജാഗ്രതാ
പുലർത്തുവാനും സിവിൽ ഏവിയേഷൻ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.