രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
അബുദാബി: യുഎഇയുടെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച മുതല്‍ വാരാന്ത്യം അവസാനിക്കുന്നത് വരെ നേരിയ മഴക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ ദുബൈയില്‍ പരമാവധി 26 ഡിഗ്രിയാണ് താപനിലയുണ്ടാകുക. കുറഞ്ഞ താപനില 18 ഡിഗ്രിയാണ്. എന്നാല്‍ അബുദാബിയില്‍ ചൊവ്വാഴ്ച വരെ കൂടിയ താപനില 25 ഡിഗ്രിയും കുറഞ്ഞത് 18 ഡിഗ്രിയുമാണ് കാലാവസ്ഥ പ്രവചിക്കപ്പെടുന്നത്.
Read Also - സ്വര്‍ണം വാങ്ങാൻ നല്ല സമയം! ഇടിവ് തുടരുന്നു, അഞ്ച് ആഴ്ചക്കിടെ ഏറ്റവും താഴ്ന്ന നിലയിൽ; കോളടിച്ച് പ്രവാസികൾ
വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിനോദ കേന്ദ്രങ്ങളിലേക്ക് സൗജന്യ പാസ്; ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈന്‍
ദുബൈ: വിമാന ടിക്കറ്റെടുത്താല്‍ രണ്ടുണ്ട് കാര്യം, യാത്രയും ചെയ്യാം പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പാസും ലഭിക്കും. ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്. യാത്രക്കാര്‍ക്ക് എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാസുകളാണ് സൗജന്യമായി ലഭിക്കുന്നത്.
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ മാര്‍ച്ച് 31 ന് മുമ്പ് യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നല്‍കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ദുബൈയില്‍ സ്റ്റോപ്പ് ഓവറുള്ള യാത്രക്കാര്‍ക്കും ഈ സൗജന്യം ഉപയോഗിക്കാം. ഫെബ്രുവരി ഒന്ന് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം.
എന്നാല്‍ വണ്‍-വേ ഫ്ലൈറ്റ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല. എമിറേറ്റ്സിന്‍റെ emirates.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ EKDXB24 എന്ന കോഡ് ഉപയോഗിക്കണം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും അറ്റ്ലാന്‍റിസ് അക്വാവെഞ്ച്വറിനായി മറ്റൊരു കോഡുമാണ് കമ്പനി നല്‍കുന്നത്.
