വിവിധ തീവ്രതകളില്‍ മഴ പെയ്തേക്കുമെന്നും ചിലപ്പോള്‍ ഇടിയും, കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുന്നതിന്‍റെ ഭാഗമായി നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

വിവിധ തീവ്രതകളില്‍ മഴ പെയ്തേക്കുമെന്നും ചിലപ്പോള്‍ ഇടിയും, കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധനമായും മഴ മുന്നറിയിപ്പുള്ളത്.

ചൊ​വ്വാ​ഴ്ച ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ, മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മ​ണി​ക്കൂ​റി​ൽ 15മു​ത​ൽ 35 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റു​​വീ​ശു​ക. ബു​ധ​നാ​ഴ്ച അ​ൽ​ഹ​ജ​ർ പ​ർ​വ്വ​ത നി​ര​ക​ളി​ലും അ​വ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ഞ്ച്​​മു​ത​ൽ 20 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ പെ​യ്​​തേ​ക്കും.​

Read Also -  'ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു, ഒരു നിമിഷം മരവിച്ചു പോയി'; 18 വര്‍ഷമായി റഹീമിന്‍റെ വരവും കാത്ത് ഉറ്റ ചങ്ങാതി

ഇ​ത്​ ഒ​മാ​ൻ ക​ട​ലി​​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചേ​ക്കും. വ്യാ​ഴാ​ഴ്ച വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി അ​ഞ്ച്​​മു​ത​ൽ 15 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ​യും മ​ണി​ക്കൂ​റി​ൽ 15മു​ത​ൽ35 കീ.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റും വീ​ശാൻ സാധ്യത പ്രവചിക്കുന്നുണ്ട്. മ​ഴ​ മുന്നറിയിപ്പിന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്