അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുന്നതിനാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. പൊതുവെ കുറഞ്ഞ താപനിലയായിരിക്കും ഇന്ന് അനുഭവപ്പെടുക.

ദുബായ്: യുഎഇയില്‍ മഞ്ഞുമൂടിയ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുന്നതിനാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. പൊതുവെ കുറഞ്ഞ താപനിലയായിരിക്കും ഇന്ന് അനുഭവപ്പെടുക.

ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാവാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും.