യുഎഇയില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്
ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
അബുദാബി: യുഎഇയില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം
23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. അതേസമയം അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ശനിയാഴ്ച നേരിയ തോതിൽ മഴ പെയ്തു. ചില പ്രദേശങ്ങളിൽ രാത്രി 10 വരെ മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also - ശക്തമായ മഴയ്ക്ക് സാധ്യത; സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുറം സ്ട്രീറ്റ്, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാൻ നിർദ്ദേശം നല്‍കിയിരുന്നു. വേഗപരിധികൾ പാലിക്കാനും താഴ്‌വരകൾ ഒഴിവാക്കാനും പ്രാഥമിക ശുശ്രൂഷ കിറ്റുകൾ കരുതാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം