വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി.

അബുദാബി: യുഎഇയുടെ വിവിധ മേഖലകളില്‍ മഴയും പൊടിക്കാറ്റും. അബുദാബിയുടെ വിവിധ പ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ഇന്നലെ ഇടിയോട് കൂടി മഴ പെയ്തു.

വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി. ദുബൈയില്‍ വൈകിട്ട് പൊടിക്കാറ്റും വീശി. ഫുജൈറ, വാദി തുവൈന്‍, വാദി അല്‍ ഫാദി, ദിബ്ബ, പര്‍വ്വത മേഖലകള്‍, അബുദാബി മുഷ്‌റിഫ്, ഖാലിദിയ, ബഹിയ, ഹുദ്രിയാത് ഐലന്‍ഡ്, സാദിയാത് ഐലന്‍ഡ്, മദീനത് സായിദ്, ഷാര്‍ജ ഖോര്‍ഫക്കാന്‍, അജ്മാന്‍ മനാമ എന്നിവിടങ്ങളിലും മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ മറ്റ് എമിറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.