ദോഹ, അല്‍ വക്‌റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം നല്ല മഴ പെയ്തു. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്.

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മഴ. തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ദോഹ, അല്‍ വക്‌റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം നല്ല മഴ പെയ്തു. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ ഇടിയോടു കൂടി മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി. മഴയ്ക്ക് പിന്നാലെ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Read More -  ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു

അതേസമയം സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. 

Read More - ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കില്ല; അടുത്ത വര്‍ഷം ആദായ നികുതിയുമില്ല

ആലിപ്പഴവര്‍ഷവുമുണ്ടാകും. മക്ക, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍, റിയാദ് പ്രവിശ്യകളുടെ വടക്കന്‍ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനിലയില്‍ കുറവ് അനുഭവപ്പെടും. ചെങ്കടലിന്റെ വടക്കു കിഴകക് ഭാഗങ്ങളില്‍ 15 മുതല്‍ 35 വരെ കിലോമീറ്റര്‍ വേഗത്തില്‍ ഉപരിതല കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഇത് 20 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തിലായിരിക്കും. മക്കയില്‍ 25 ഡിഗ്രി സെല്‍ഷ്യസ്, മദിന, റിയാദ്-21, ജിദ്ദ-27, ദമാമം-22, അബഹ-17, തബൂക്ക്-16 എന്നിങ്ങനെയാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില.