റിയാദ്: സൗദി അറേബ്യയിലെ റിയാദ് നഗരത്തിലും സമീപപ്രദേശങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും. തിങ്കളാഴ്ച രാത്രി മുഴുവൻ മഴ പെയ്തു. രാവിലയോടെ മഴയ്ക്ക് ശമനമായിട്ടുണ്ട്. രണ്ടു ദിവസമായി ആകാശം  മേഘാവൃതമായിരുന്നു. താഴ്വരകളിലെ വെള്ളമൊഴുക്ക് ശക്തി പ്രാപിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. ഹായിൽ, ഖസീം, കിഴക്കൻ പ്രവിശ്യ, നജ്റാൻ, ജിസാൻ, അസീർ, അൽബാഹ, മക്കയിലെയും മദീനയിലെയും  ഹൈറേഞ്ചുകൾ എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.