അബുദാബി: യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‍കാരം നടക്കും. വെള്ളിയാഴ്‍ചയിലെ ജുമുഅ നമസ്‍കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും മഴയ്‍ക്ക് വേണ്ടിയുള്ള നമസ്‍കാരം (സ്വലാത്ത് അല്‍ ഇസ്‍തിസ്‍ഖ) നടക്കുക. വിവിധ എമിറേറ്റുകളിലെ നമസ്‍കാര സമയം കഴിഞ്ഞ ദിവസം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു.

അബുദാബി - 12.12, ദുബൈ - 12.09, ഷാര്‍ജ - 12.08, അജ്‍മാന്‍ - 12.08, ഉമ്മുല്‍ഖുവൈന്‍ - 12.07, റാസല്‍ഖൈമ - 12.06, ഫുജൈറ - 12.04, ഖോര്‍ഫകാന്‍ - 12.04, അല്‍ഐന്‍ - 12.07, അല്‍ ദഫ്‍റ - 12.15 എന്നിങ്ങനെയാണ് നമസ്‍കാര സമയം. രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ആഹ്വാനം ചെയ്‍തിരുന്നു‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനാണ് യുഎഇയില്‍ പുനഃരാരംഭിച്ചത്. 30 ശതമാനം മാത്രം ആളുകളെ പങ്കെടുപ്പിച്ച് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ജുമുഅ നടക്കുന്നത്.