Asianet News MalayalamAsianet News Malayalam

സൗദിയില്‍ മഴ ശക്തമാകും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

ഭൂരിഭാഗം പ്രവിശ്യകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴ പെയ്യാനുള്ള സാധ്യത
കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്യുന്ന ഘട്ടങ്ങളില്‍ അത്യാവശ്യ
കാര്യങ്ങള്‍ക്കെല്ലാതെ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്

rain will be strong in Saudi Arabia
Author
Riyadh Saudi Arabia, First Published Oct 21, 2018, 12:07 AM IST

റിയാദ്: സൗദിയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ ശക്തമായാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ്
മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടിയായി രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചില
സ്ഥലങ്ങളിൽ പൊടിക്കാറ്റോടൊപ്പം മഴയും പെയ്തു.

ഭൂരിഭാഗം പ്രവിശ്യകളിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴ പെയ്യാനുള്ള സാധ്യത
കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്യുന്ന ഘട്ടങ്ങളില്‍ അത്യാവശ്യ
കാര്യങ്ങള്‍ക്കെല്ലാതെ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

വലിയ ബോഡുകളുടേയും വൃക്ഷങ്ങളുടേയും താഴെ നില്‍ക്കുന്നത് ഒഴിവാക്കണം. മിന്നലോടു കൂടി മഴപെയ്യുമ്പോൾ മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നത് ഒഴിവാക്കണം. വെള്ളക്കെട്ടുകളിലും വാദികളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. 

Follow Us:
Download App:
  • android
  • ios