മഴയും ഇടിയോട് കൂടിയ മഴയും ഏപ്രില്‍ 30 ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മനാമ: ബഹ്റൈനില്‍ വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നും അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും മുന്നറിയിപ്പ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 

അസ്ഥിരമായ കാലാവസ്ഥ കുറച്ചു ദിവസങ്ങള്‍ നീണ്ടു നിന്നേക്കാം. മഴയും ഇടിയോട് കൂടിയ മഴയും ഏപ്രില്‍ 30 ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് മെയ് നാല് വരെ നീളും. ബ​ഹ്‌​റൈ​നിൽ അ​ടു​ത്തി​ടെ ക​ന​ത്ത മ​ഴ​യും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യും നേരിട്ടിരുന്നു. 100 മി​ല്ലീ മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു മ​ഴ. തുടര്‍ന്ന് വെ​ള്ള​ക്കെ​ട്ടു​മൂ​ലം നാ​ശ​ന​ഷ്ട​ങ്ങളുമുണ്ടായി. 

Read Also -  'എടാ മോനേ'! ഒറ്റ ലക്ഷ്യം, ബാഗും തൂക്കി നടന്നത് 1000 കിലോമീറ്റർ; ആ ഒന്നര മിനിറ്റ്, സിവിന് സ്വപ്ന സാക്ഷാത്കാരം

യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസമെന്ന് പഠനം

അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എൽനിനോ പ്രതിഭാസം അറേബ്യൻ ഉപദ്വീപിലെ ഈ മേഖലയിൽ 10–40% വരെ ശക്തമായതാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ കണ്ടെത്തൽ. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലം ആഗോളതാപനം കൂടുന്നതും മഴയുടെ തീവ്രത കൂടിയതിന് കാരണമായി പറയുന്നുണ്ട്. എൽ നിനോ പ്രതിഭാസവും മനുഷ്യന്‍റെ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവുമാണ് യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണമായതെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ട്- ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്‍റിലെ കാലാവസ്ഥ ശാസ്ത്രം സീനിയർ ലക്ചറർ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. ഈ കണ്ടെത്തലിൽ അതിശയിക്കാനില്ലെന്നും ചൂടുള്ള അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താൻ കഴിയുമെന്ന അടിസ്ഥാന ഭൗതികശാസ്ത്ര തത്വത്തോട് യോജിക്കുന്നുണ്ടെന്നും ഗ്രന്ഥം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക മറിയം സക്കറിയ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്