രണ്ട് ദിവസം ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പിൽ പറയുന്നത്. 

മസ്കറ്റ്: ഒമാനില്‍ തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മാര്‍ച്ച് 17 മുതല്‍ രണ്ട് ദിവസം ഒമാനില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 

മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ട്. റാനിയ, തുർബ, അൽ-മുവൈയ, അൽ-ഖുർമ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കാനും തായിഫ്, മെയ്സൻ, അദം, അൽ അർദിയാത് എന്നീ ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Read Also -  കുവൈത്തിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം