കുവൈത്തിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുവൈത്തിലെ മനാഖീഷ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിൻറെ (കെ.ഐ.എസ്.ആർ) കീഴിലുള്ള കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‍വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ 10:21-നുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also -  കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം