Asianet News MalayalamAsianet News Malayalam

യുഎഇയില്‍ മഴയ്ക്ക് സാധ്യത; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാറിവരുന്ന വേഗപരിധികള്‍ ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

Rainfall expected in parts of UAE today
Author
Abu Dhabi - United Arab Emirates, First Published Jul 26, 2022, 12:49 PM IST

അബുദാബി: യുഎഇയില്‍ ചില പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാറിവരുന്ന വേഗപരിധികള്‍ ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അല്‍ ഐന്‍, ഫുജൈറ മേഖലകളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. താപനില കുറയും. അല്‍ ഖുവയില്‍ അന്തരീക്ഷ താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അബുദാബിയിലും ദുബൈയിലും താപനില 41 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും അറിയിപ്പുണ്ട്. കാറ്റ് വീശാനും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയാനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ദൂരക്കാഴ്ച കുറയും.

യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനില്‍ ബുധനാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, വടക്ക് -തെക്ക് ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വത നിരകളിലും മഴ ലഭിക്കും. വിവിധ പ്രദേശങ്ങളില്‍ 30 മുതല്‍ 80മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 40-80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വാദികള്‍ മുറിച്ചു കടക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെട്ടത് സൗദിയിലും യുഎഇയിലും

ഹിജ്‌റ വര്‍ഷാരംഭം; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

അബുദാബി: ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ മേഖലകള്‍ക്ക് 2021ലും 2022ലും ഔദ്യോഗിക അവധി ദിവസങ്ങള്‍ ഒരേപോലെ അനുവദിക്കണമെന്ന യുഇഎ ക്യാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായാണിതെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 

മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios