ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് മുതലാണ് മഴയ്ക്ക് സാധ്യത. 

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. 

രണ്ട് വ്യത്യസ്ത കാലാവസ്ഥകളാണ് ഈ ദിവസങ്ങളില്‍ രാജ്യത്ത് അനുഭവപ്പെടുക. ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ രൂപ്പെടുകയും ഇവ കിഴക്ക് ഭാഗത്തേക്ക് വ്യാപിച്ച് തീരപ്രദേശങ്ങള്‍, ദ്വീപുകള്‍, വടക്ക്, കിഴക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് നീങ്ങും. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച പല സ്ഥലങ്ങളിലും മഴ ലഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മേഘങ്ങള്‍ കുറയുകയും മഴ കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. 

Read Also - ആകാശത്തേക്ക് വളർന്ന് വളർന്ന് മുക്കാൽ കിലോമീറ്ററോളം; ലോക റെക്കോർഡ് തിരുത്താൻ വരുന്നു രണ്ടാം ഉയരമേറിയ കെട്ടിടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം