രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് രേഖപ്പെടുത്തിയ 29.8 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന താപനില. 

അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് രേഖപ്പെടുത്തിയ 29.8 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന താപനില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.