Asianet News MalayalamAsianet News Malayalam

കൊവിഡിന് പുതിയ ആന്റിബോഡി ചികിത്സയുമായി യുഎഇയിലെ ആശുപത്രി

കൊവിഡ് ബാധിതരായ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലും വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ആസ്ത്മ എന്നിങ്ങനെ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലുമാണ് ഈ ചികിത്സ നടത്തുക.

RAK hospital introduces new antibody treatment
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Feb 28, 2021, 11:33 AM IST

റാസല്‍ഖൈമ: കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ച് റാസല്‍ഖൈമയിലെ റാക് ആശുപത്രി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ബാംലനിവിമബ് ഇന്‍ജക്ഷനാണ് ഗുതുര കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. 

കൊവിഡ് ബാധിതരായ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലും വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ആസ്ത്മ എന്നിങ്ങനെ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലുമാണ് ഈ ചികിത്സ നടത്തുക. കൊവിഡ് 19നെതിരെയുള്ള സിന്തറ്റിക് ആന്റിബോഡി ചികിത്സയാണിതെന്ന് റാക് ഹോസ്പിറ്റല്‍ സിഇഒ ഡോ ജീന്‍മാര്‍ക്ക് ഗൗര്‍ പറഞ്ഞു. രോഗാണുക്കളെ നശിപ്പിക്കുന്നതിനായി ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡി കൃത്രിമമായി നിര്‍മ്മിച്ച്(മോണോക്ലോണല്‍) ശരീരത്തിലേക്ക് കുത്തിവെക്കുന്ന രീതിയാണിത്. ചെലവേറിയതാണ് ഈ ചികിത്സ. 


 

Follow Us:
Download App:
  • android
  • ios