Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിക്കിടെ ആശ്വാസമാകുന്ന ഉത്തരവുമായി റാസല്‍ഖൈമ ഭരണാധികാരി

നഴ്‌സറികള്‍ക്ക് വാര്‍ഷിക ട്രേഡ് ലൈസന്‍സ് പുതുക്കല്‍ ഫീസില്‍ നിന്ന് 50 ശതമാനം ഇളവ് നല്‍കണമെന്ന് സാമ്പത്തിക വികസന വകുപ്പ്, റാക് ഡിഇഡി എന്നിവയ്ക്ക് ശൈഖ് സൗദ് നിര്‍ദ്ദേശം നല്‍കി. 

RAK Ruler orders reduce licence renewal fees and waives fines
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Aug 25, 2020, 8:42 PM IST

റാസല്‍ഖൈമ: കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായവര്‍ക്ക് ആശ്വാസമായി റാസല്‍ഖൈമ ഭരണാധികാരിയുടെ പുതിയ ഉത്തരവ്. ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ച ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍, വ്യാപാര ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ എന്നീ കാര്യങ്ങളില്‍ ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു.

നഴ്‌സറികള്‍ക്ക് വാര്‍ഷിക ട്രേഡ് ലൈസന്‍സ് പുതുക്കല്‍ ഫീസില്‍ നിന്ന് 50 ശതമാനം ഇളവ് നല്‍കണമെന്ന് സാമ്പത്തിക വികസന വകുപ്പ്, റാക് ഡിഇഡി എന്നിവയ്ക്ക് ശൈഖ് സൗദ് നിര്‍ദ്ദേശം നല്‍കി. കൂടാതെ അവയുടെ സംവിധാനങ്ങള്‍ ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വേണ്ടി അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ഇളവും ലഭിക്കും. 

റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥിതി ചെയ്യുന്ന സംവിധാനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍ ഫീസില്‍ നിന്ന് 50 ശതമാനം ഇളവ് നല്‍കും. ഈ ഇളവുകള്‍ ഒരു വര്‍ഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. ലോക്ക്ഡൗണ്‍ കാലയളവില്‍ വരുത്തിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ നിന്ന് പൂര്‍ണ ഇളവുകള്‍ നല്‍കുന്നതിന് പുറമെയാണിത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രധാന സാമ്പത്തിക മേഖലകളില്‍ വ്യവസായ തുടര്‍ച്ചയ്ക്കും സഹായകരമാകുന്നതും കൊവിഡ് പ്രതിസന്ധിക്കിടെ എമിറേറ്റിലെ ബിസിനസ് സമൂഹത്തിന് ഗുണം ചെയ്യുന്നതുമാണ്.

Follow Us:
Download App:
  • android
  • ios