ജിദ്ദ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ റമദാനിലെ ആദ്യ തറാവീഹ് നമസ്‌കാരം മക്ക ഹറമില്‍ നടന്നു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറച്ചുപേര്‍ മാത്രമാണ് തറാവീഹ് നമ്‌സ്‌കാരത്തില്‍ പങ്കെടുത്തത്. പതിവ് റമദാനില്‍ നിന്ന് വ്യത്യസ്തമായി റക്അത്തുകളുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. ഖുനൂത്തില്‍ കൊവിഡില്‍ നിന്ന് രക്ഷതേടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.