മസ്കത്ത്: ഹിജ്റ വര്‍ഷം 1441 ലെ റമദാൻ വ്രതാരംഭം 2020 ഏപ്രില്‍ 25ന് ആയിരിക്കുമെന്ന് പ്രവചനം. ഒമാനിലെ എൻ‌ഡോവ്‌മെൻറ് ആൻറ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ (മെറ) ജ്യോതിശാസ്ത്രകാര്യ വകുപ്പ് നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് റമദാനിലെ ആദ്യ ദിനം പ്രവചിച്ചിരിക്കുന്നത്.