Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്ക് റാപിഡ് ടെസ്റ്റ് നിബന്ധനയില്‍ മാറ്റം

ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്കും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാകും.

Rapid PCR tests can be taken within 6 hours of travel for people from india to dubai
Author
Dubai - United Arab Emirates, First Published Aug 18, 2021, 5:44 PM IST

ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ നാല് മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് റാപിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന നിബന്ധനയില്‍ മാറ്റം. ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനയുടെ ഫലം മതിയെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്കും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാകും. ഫ്‌ലൈ ദുബൈ അധികൃതരും പുതിയ അറിയിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios