428 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 72,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.
റാസല്‍ഖൈമ: റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം 2021ല്‍ അറസ്റ്റ് ചെയ്തത് 185 മയക്കുമരുന്ന് ഇടപാടുകാരെ. 428 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 72,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.
എമിറേറ്റിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളെ മറികടന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രള്‍ ിവഭാഗത്തിലെ ഏജന്റുമാര്‍ അവരുടെ പ്രൊഫഷണല്‍ ജോലികള്‍ കാര്യക്ഷമമായി നിര്‍വ്വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ചും മോശം കൂട്ടുകെട്ടുകളുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കേണ്ട ചുമതല മാതാപിതാക്കളുടേത് ആണെന്ന് കേണല്‍ അല്‍ തുനൈജി ചൂണ്ടിക്കാട്ടി. അവധിക്കാലത്ത് ഉള്‍പ്പെടെ കുട്ടികളുടെ പ്രവൃത്തികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മയക്കുമരുന്ന് ശേഖരവും മദ്യക്കുപ്പികളുമായി കുവൈത്തില്‍ യുവാവ് അറസ്റ്റില്‍
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്
ഷാര്‍ജ: ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്. 2021 മുതല്‍ 2022 മേയ് വരെയുള്ള കണക്കാണിത്. ഇതേ കാലയളവില്‍ ലഹരിമരുന്ന് കടത്തും പ്രചാരണവുമായി ബന്ധപ്പെട്ട് 201 കേസുകളും കൈകാര്യം ചെയ്തതായി പൊലീസിന്റെ വാര്‍ഷിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
822 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന്, 94 കിലോഗ്രാം ഹാഷിഷ്, 251 കിലോഗ്രാം ഹെറോയിന്‍, മുപ്പത് ലക്ഷത്തിലധികം ലഹരിമരുന്ന് ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിനെതിരെ 81 ബോധവത്കരണ പരിപാടികള്‍ ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. മയക്കുമരുന്നിനെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
