ഉഷ്ണകാലത്തെ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായി, രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്ന യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് അധികൃതര്‍ പറഞ്ഞു.
അബുദാബി: കഴിഞ്ഞയാഴ്ച മുതല്‍ യുഎഇയില്‍ പലയിടങ്ങളിലും ശക്തമായി ആലിപ്പഴ വര്‍ഷമുണ്ടായി. ഞായറാഴ്ച രാത്രി മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴയും ലഭിച്ചു. കടുത്ത ചൂട് ദിവസംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും മഴ പെയ്തത് പലരിലും അമ്പരപ്പുണ്ടാക്കിയിരുന്നു.
ഉഷ്ണകാലത്തെ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായി, രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്ന യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് അധികൃതര്‍ പറഞ്ഞു. മഴയ്ക്ക് അനുകൂലമായ മേഘങ്ങള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ രൂപം കൊണ്ടതിന് പിന്നാലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് നിരവധി തവണ ക്ലൗഡ് സീഡിങ് നടത്തിയത്.
വര്‍ഷത്തില്‍ 100 മില്ലീമീറ്ററില്‍ മഴ മാത്രം സ്വാഭാവികമായി ലഭിക്കുന്ന യുഎഇ ക്ലൗഡ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ്. മേഘങ്ങളിലേക്ക് പ്രത്യേക രാസവസ്തുക്കള്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പൈലറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. നാല് വിമാനങ്ങളും ഇതിനായി മാത്രമുണ്ട്. അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവയുടെ കേന്ദ്രം. ക്ലൗഡ് സീഡിങിന് അനിയോജ്യമായ സ്ഥലമെന്നതുകൊണ്ടാണ് അല്‍ഐന്‍ തെരഞ്ഞെടുത്തത്. റഡാര്‍ വഴി മേഖലങ്ങളെ നിരീക്ഷിച്ച് അനിയോജ്യമെന്ന് കണ്ടാല്‍ ക്ലൗഡ് സീഡിങ് നടത്തുകയാണ് രീതി.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാംയൂട്യൂബ് അക്കൌ |
