1251 ഗതാഗത നിയമ ലംഘനങ്ങളാണ് 23കാരനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മമൂറ പൊലീസ് ചീഫ് കേണല്‍ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. 

റാസല്‍ഖൈമ: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പലപ്പോഴായി 11.58 ലക്ഷം ദിര്‍ഹം (2.17 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ലഭിച്ച യുവാവിനെ പിടികൂടിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 23 വയസുകാരനായ സ്വദേശി യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

1251 ഗതാഗത നിയമ ലംഘനങ്ങളാണ് 23കാരനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മമൂറ പൊലീസ് ചീഫ് കേണല്‍ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. പൊലീസിന്റെ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സായിരുന്നു കൈവശം ഉണ്ടായിരുന്നതും.

1200 തവണയും അമിത വേഗതയുടെ പേരിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 51 തവണ വാഹനം പിടിച്ചെടുക്കാന്‍ തക്കവിധമുള്ള നിയമ ലംഘനങ്ങളുമുണ്ടായി. എല്ലാം കൂടിച്ചേര്‍ച്ചാണ് 1,158,000 ദിര്‍ഹത്തിന്റെ പിഴയായി മാറിയത്. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ റെക്കോര്‍ഡാണ് ഇതെന്നും റാസല്‍ഖൈമ പൊലീസ് പറഞ്ഞു.