ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായും വിനിമയം റെക്കോര്‍ഡ് നിലവാരത്തില്‍ തന്നെ. യുഎഇ ദിര്‍ഹത്തിന് 20.18 എന്ന നിലയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.
മുംബൈ: ഓരോ ദിവസവും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനെതിരെ ഏറ്റവുമൊടുവില്‍ 74.13 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുമായും വിനിമയം റെക്കോര്‍ഡ് നിലവാരത്തില്‍ തന്നെ. യുഎഇ ദിര്‍ഹത്തിന് 20.18 എന്ന നിലയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................74.13
യൂറോ..........................................85.44
യു.എ.ഇ ദിര്‍ഹം......................20.18
സൗദി റിയാല്‍........................... 19.76
ഖത്തര്‍ റിയാല്‍......................... 20.36
ഒമാന്‍ റിയാല്‍...........................192.79
കുവൈറ്റ് ദിനാര്‍........................243.53
ബഹറിന്‍ ദിനാര്‍.......................197.15
വരും ദിവസങ്ങളില്‍ രൂപ ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നത്.
