പ്രളയത്തില്‍ അകപ്പെട്ട് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും പുതിയ പാസ്പോര്‍ട്ട് സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
കൊച്ചി: വെള്ളപ്പൊക്കത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേട് വരുകയോ ചെയ്തവര്‍ക്കായി പൊതു അവധി ദിവസമായ ബുധനാഴ്ച കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രളയത്തില്‍ അകപ്പെട്ട് പാസ്പോര്‍ട്ട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും പുതിയ പാസ്പോര്‍ട്ട് സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി ആവശ്യക്കാര്‍ തൊട്ടടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്നാണ് വിദേശകാര്യ മന്ത്രി സുഷമാ ഓഗസ്റ്റ് 12ന് സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്.
