Asianet News MalayalamAsianet News Malayalam

അനധികൃത ഉംറ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

 വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 

Report says illegal umra pilgrims decreased
Author
Saudi Arabia, First Published Jan 28, 2019, 1:36 AM IST

റിയാദ്: വ്യവസ്ഥകൾ കർശനമാക്കിയതിനാൽ ഈ വർഷം ഉംറ നിർവ്വഹിക്കാനെത്തിയ അനധികൃത തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ഹജ്ജ്- ഉംറ മന്ത്രാലയം ഇതുവരെ അനുവദിച്ചത് 32 ലക്ഷത്തിലധികം ഉംറ വിസകളാണ്.

ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 2332 തീർത്ഥാടകർ മാത്രമാണ് വിസാ കാലാവധി തീരുന്നതിനു മുൻപ് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്തു തങ്ങിയത്. ഹജ്ജ്- ഉംറ മന്ത്രാലയം വ്യവസ്ഥകൾ കർശനമാക്കിയതാണ് അനധികൃത തീർത്ഥാടകരുടെ എണ്ണം കുറയാൻ സഹായിച്ചത്.

വിദേശ തീർത്ഥാടകർക്കായി ഈ വർഷം ഹജ്ജ് - ഉംറ മന്ത്രാലയം അനുവദിച്ചത് 32,70,164 വിസകളാണ്. തീർത്ഥാടകാരിൽ 24,78,416 പേര് വിമാന മാർഗമാണ് എത്തിയത്. 2,94,572 പേർ കരമാർഗവും 18,450 പേർ കപ്പൽ മാർഗവും എത്തിയാണ് ഉംറ നിർവ്വഹിച്ചത്. 

Follow Us:
Download App:
  • android
  • ios