യുഎഇയിൽ റസിഡൻഷ്യൽ കെട്ടിടത്തിന്റെ വാടക ഉയർത്താൻ 90 ദിവസം മുമ്പെങ്കിലും താമസക്കാരെ അറിയിക്കണം

പുതിയ വാടക സൂചികയിൽ വാടക വർധിപ്പിക്കാൻ യോ​ഗ്യത നേടിയ ഉടമകൾക്കാണ് ഇക്കാര്യം ബാധകമാകുക

Residents must be notified at least 90 days in advance of a rent increase in a residential building in the UAE

ദുബൈ: യുഎഇയിൽ റസിഡൻഷ്യൽ കെട്ടിടത്തിന്റെ വാടക ഉയർത്തുന്ന കാര്യം 90 ദിവസത്തിന് മുമ്പെങ്കിലും ഉടമകൾ താമസക്കാരെ അറിയിക്കണമെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്. പുതിയ വാടക സൂചികയിൽ വാടക വർധിപ്പിക്കാൻ യോ​ഗ്യത നേടിയ ഉടമകൾക്കാണ് ഇക്കാര്യം ബാധകമാകുക. 

കഴിഞ്ഞ മാസമാണ് പുതിയ വാടക സൂചിക ഡിഎൽഡി പുറത്തിറക്കിയത്. താമസ കെട്ടിടങ്ങൾക്കുള്ള സ്റ്റാർ റേറ്റിങ് സംവിധാനം, പഴയതും പുതിയതുമായ വാടകകൾ, കെട്ടിടത്തിന്റെ വിസ്തീർണം എന്നിങ്ങനെ നിരവധി പുതിയ വശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ വാടക സൂചിക പുറത്തിറക്കിയത്. 

രാജ്യത്ത് ജനസംഖ്യ വർധിച്ചു വരുന്നതിനാൽ ഭവന വിപണി രം​ഗത്ത് സുതാര്യത കൊണ്ടു വരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്​​മെ​ൻറി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ സി.​ഇ.​ഒ മാ​ജി​ദ്​ അ​ൽ മ​ർ​റി പ​റ​ഞ്ഞു. കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുമ്പ് വീട്ടുടമസ്ഥൻ വാടകക്കാരനെ വാടക വർധന അറിയിച്ചാലും സ്മാർട്ട് വാടക സൂചിക അനുസരിച്ച് മാത്രമേ വർധന സാധ്യമാകൂ. 

read more: പേരും വിവരങ്ങളും മാറ്റി, വിരലടയാളം ചതിച്ചു; നാടുകടത്തപ്പെട്ട പ്രവാസികൾ വ്യാജ പാസ്പോർട്ടിലെത്തി, പക്ഷേ കുടുങ്ങി

കെട്ടിട ഉടമ മുൻ സൂചിക പ്രകാരമാണ് വാടക വർധിപ്പിക്കുന്നതെങ്കിലും കരാർ പുതുക്കൽ തീയതിയായിരിക്കും ഏത് സൂചിക പ്രകാരമുള്ള വർധനയാണെന്ന് നിർണയിക്കുന്നത്. 2025ന് മുമ്പ് കരാർ പുതുക്കിയിട്ടുണ്ടെങ്കിൽ മുൻ സൂചികയിലെ നിബന്ധനകളും 2025ലാണ് കരാർ പുതുക്കുന്നതെങ്കിൽ പുതിയ സൂചികയുടെ നിയമങ്ങളും ആയിരിക്കും ബാധകമാകുക.

Latest Videos
Follow Us:
Download App:
  • android
  • ios