Asianet News MalayalamAsianet News Malayalam

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; റെസ്റ്റോറന്റ് അടപ്പിച്ചു

. റെസ്‌റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനാണ് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തത്.

Restaurant closed in Bahrain for violating covid protocol
Author
Manama, First Published May 16, 2021, 1:40 PM IST

മനാമ: ബഹ്‌റൈനില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റിനെതിരെ നടപടി. മുഹറഖ് ഗവര്‍ണറേറ്റ് പരിധിയിലുള്ള റെസ്റ്റോറന്റാണ് നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടച്ചിട്ടത്.

വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രതിനിധികളും പരിശോധനയില്‍ സഹകരിച്ചു. റെസ്‌റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനാണ് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios