Asianet News MalayalamAsianet News Malayalam

ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍; സൗദിയില്‍ അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു

മുനിസിപ്പിലിറ്റി ഇന്‍സ്‍പെക്ടര്‍മാര്‍ റസ്റ്റോറന്റിലെത്തി പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് എലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പുറമെ മറ്റ് ചട്ടലംഘനങ്ങളും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. 

Restaurant shut down by officials after customer finds rat in rice meal
Author
Al Jouf Saudi Arabia, First Published Jul 29, 2019, 11:33 AM IST

റിയാദ്: ഭക്ഷണത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു. അല്‍ ജൂഫിലെ ഒരു റസ്റ്റോറന്റില്‍ നിന്നാണ് സൗദി പൗരന് ഭക്ഷണത്തിനൊപ്പം എലിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്. പാര്‍സല്‍ വാങ്ങി വീട്ടില്‍ പോയ അദ്ദേഹം വീട്ടിലെത്തി പരിശോധിച്ചപ്പോഴായിരുന്നു ഇത് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കി.

മുനിസിപ്പിലിറ്റി ഇന്‍സ്‍പെക്ടര്‍മാര്‍ റസ്റ്റോറന്റിലെത്തി പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് എലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പുറമെ മറ്റ് ചട്ടലംഘനങ്ങളും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഹോട്ടല്‍ ഉടനടി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച അധികൃതര്‍ ഉടമകള്‍ക്ക് കനത്ത പിഴയും ചുമത്തി. മുന്‍കരുതലെന്ന നിലയില്‍ റസ്റ്റോറന്റിലുണ്ടായിരുന്ന മുഴുവന്‍ ഭക്ഷണവും അധികൃതര്‍ നശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios