നഗരം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ മേഖലകളിലേക്ക് സ്കൂളുകളും ആശുപത്രികളും ഷോപ്പിങ് മാളുകളും വ്യാപിപ്പിക്കുകയാണ്. ഇതിനു ചുറ്റും പാർപ്പിട കേന്ദ്രങ്ങളും ഉയരുന്നുണ്ട്. ഇതോടെ നഗരം വിട്ട് ദൂരെ മാറി താമസിക്കാനും പ്രവാസികൾ തയാറാകുന്നു.
ദുബൈ: ദുബൈയില്‍ പ്രതിവര്‍ഷ വാടക ഉയരുന്നതായി കണക്കുകൾ. പല സ്ഥലങ്ങളിലും പ്രതിവര്‍ഷം അഞ്ച് മുതല്‍ 15 ശതമാനം വരെ വാടക വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വാടക ഉയരുന്നതോടെ പ്രവാസികളില്‍ പലരും നഗരത്തിന് പുറത്തേക്ക് താമസം മാറുകയാണ്. നഗരം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ മേഖലകളിലേക്ക് സ്കൂളുകളും ആശുപത്രികളും ഷോപ്പിങ് മാളുകളും വ്യാപിപ്പിക്കുകയാണ്. ഇതിനു ചുറ്റും പാർപ്പിട കേന്ദ്രങ്ങളും ഉയരുന്നുണ്ട്. ഇതോടെ നഗരം വിട്ട് ദൂരെ മാറി താമസിക്കാനും പ്രവാസികൾ തയാറാകുന്നു.
അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ താമസിച്ചു ദുബൈയിൽ ജോലി ചെയ്യുന്ന പ്രവാസികളുണ്ട്. ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ടിലാണ് ഇപ്പോൾ കൂടുതൽ ആളുകൾ താമസ സ്ഥലം തേടുന്നത്. ദെയ്റ, ദുബായ് സിലിക്കൺ ഒയാസിസ്, കരാമ, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലെല്ലാം വാടക ഉയര്‍ന്നു. ഡൗൺടൗൺ ദുബൈ, ജുമൈറ ബീച്ച് റസിഡൻസ് മേഖലകളാണ് ദുബൈയിൽ ഏറ്റവും കൂടിയ വാടകയുള്ളത്. ഇത്തിഹാദ് റെയിൽ വരുന്നതോടെ ദുബൈയും അബുദാബിയും മറ്റ് എമിറേറ്റുകളും അതിവേഗം തമ്മിൽ ബന്ധിപ്പിക്കപ്പെടും. ദുബൈയിയുടെ മെഗാ പ്രോജക്ടായ അൽ മക്തൂം എയർപോർട്ടും ഇതിനോട് ചേരും.
ഇത്തിഹാദ് റെയിലും ദുബൈ മെട്രോയുടെ ബ്ലൂലൈനും എത്തുന്നതോടെ വാടക ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ സൗത്ത്, ജെബല്‍ അലി, അല്‍ ഖദീര്‍, അല്‍ ജദ്ദാഫ്, എമാര്‍ സൗത്ത്, ഡമാക് ഹില്‍സ്, ക്രീക്ക് ഹാര്‍ബര്‍ എന്നിവിടങ്ങളുടെ വിലയും വാടകയും ഉയർന്നേക്കും. 10 മുതൽ 15 ശതമാനം വരെയെന്നാണ് പ്രതീക്ഷിക്കുന്നത്.
