Asianet News MalayalamAsianet News Malayalam

റിയാദ് വിമാനത്താവളത്തിലെ വിപുലീകരിച്ച ടെർമിനലുകൾ തുറന്നു

ഈ രണ്ട് ടെർമിനലുകൾ കൂടി വികസിപ്പിച്ചതോടെ വർഷത്തിൽ 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ലഭ്യമായതായി കമ്പനി അധികൃതർ വ്യക്തമാക്കി.

riyadh airports terminals opened after renovation and expansion
Author
First Published Nov 15, 2022, 4:13 PM IST

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വികസിപ്പിച്ച മൂന്ന്, നാല് നമ്പറുകളിലുള്ള ടെര്‍മിനലുകള്‍ തുറന്നുപ്രവർത്തനം ആരംഭിച്ചു. റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനിയാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 

റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽസഊദ് രാജകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനി റിയാദ് വിമാനത്താവളത്തില്‍ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചുമാണ് ഈ ടെര്‍മിനലുകളില്‍ വികസന പദ്ധതി നടപ്പാക്കിയത്. 

ഈ രണ്ട് ടെർമിനലുകൾ കൂടി വികസിപ്പിച്ചതോടെ വർഷത്തിൽ 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ലഭ്യമായതായി കമ്പനി അധികൃതർ വ്യക്തമാക്കി. ഗതാഗത ലോജിസ്റ്റിക് മന്ത്രിയും സിവിൽ എവിയേഷൻ ജനറൽ അതോറിറ്റി ചെയർമാനുമായ എൻജി. സാലെഹ് ബിൻ നാസർ അൽ-ജാസർ, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡന്റ് അബ്ദുൽഅസീസ് ബിൻ അബ്ദുല്ല അൽ-ദുവൈലജ് തുടങ്ങിയർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

(ഫോട്ടോ: റിയാദ് എയർപോർട്ടിലെ വികസിപ്പിച്ച ടെർമിനലുകൾ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽസഊദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തപ്പോൾ)

Read More - 39 വയസായിട്ടും വീട്ടില്‍ നിന്ന് താമസം മാറുന്നില്ല; മകനെതിരെ പരാതിയുമായി അച്ഛന്‍ കോടതിയില്‍ 

റിയാദ് ഗവർണറേറ്റും മസ്മക് കൊട്ടാരവും സന്ദർശിച്ച് സൽമാൻ രാജാവ്

 

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ദീറയിലുള്ള റിയാദ് ഗവർണറേറ്റ് ആസ്ഥാനവും മസ്മക് കൊട്ടാരവും സന്ദർശിച്ചു. ഗവർണറേറ്റ് ആസ്ഥാനത്ത് എത്തിയ സൽമാൻ രാജാവിനെ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ അൽസുദൈരി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗവർണറേറ്റ് കെട്ടിടം സൽമാൻ രാജാവ് ചുറ്റി കണ്ടു. 

Read More -  ഔദ്യോഗിക രേഖകളൊന്നുമില്ല; ആശുപത്രി മോർച്ചറിയിൽ രണ്ടര മാസം അജ്ഞാതമായി കിടന്നത് ഇന്ത്യാക്കാരന്റെ മൃതദേഹം

റിയാദിൽ നേരത്തെ ഗവർണറായിരിക്കെയുണ്ടായ അനുഭവങ്ങൾ അയവിറക്കിയ രാജാവ് നേട്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ശേഷം മസ്മക് കൊട്ടാരവും അതിന്റെ പ്രധാന മുറ്റവും ചുറ്റുപാടുകളും പള്ളിയും മജ്ലിസും (അൽദിവാനിയ) സന്ദർശിച്ചു. നിരവധി അമീറുമാർ സൽമാൻ രാജാവിനെ അനുഗമിച്ചു. 1865-ൽ ഇമാം അബ്ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ സഊദിന്റെ ഭരണകാലത്ത് നിർമിച്ച മസ്മക് കൊട്ടാരം റിയാദിന്റെ ചരിത്രപരവും പൈതൃകപരവുമായ നാഴികക്കല്ലാണ്. 

 

Follow Us:
Download App:
  • android
  • ios