രിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇതിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങി.
റിയാദ്: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെ മുഴുവൻ പ്രവാസി ഭാരതീയരെയും റിയാദ് ഇന്ത്യൻ എംബസി ക്ഷണിച്ചു. ജനുവരി 26ന് രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമാവും.
ഈ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രാവിലെ 7.45ന് ഗേറ്റ് അടയ്ക്കും. അതിന് മുമ്പ് എല്ലാവരും എംബസി അങ്കണത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. https://eoiriyadh.gov.in/regevent2.php എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ എംബസിയിൽനിന്ന് കൺഫേമേഷൻ ഇമെയിൽ ലഭിക്കും.

