റിയാദ് കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു
സൗദി കെ.എം.സി.സിക്ക് കീഴിൽ ആകെ 38 സെൻട്രൽ കമ്മിറ്റികളാണുള്ളത്. 37 സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു.

റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സാദിഖലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
സി.പി. മുസ്തഫ (പ്രസിഡൻറ്), ഷുഹൈബ് പനങ്ങാങ്ങര (ജനറൽ സെക്രട്ടറി), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറർ), സത്താർ താമരത്ത് (ഓർഗനൈസിങ് സെക്രട്ടറി), യൂ.പി. മുസ്തഫ (ചെയർമാൻ), അബ്ദുറഹ്മാൻ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയർമാൻ), അഡ്വ. അനീർ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി. അലി, കബീർ വൈലത്തൂർ, നജീബ് നെല്ലാംകണ്ടി (വൈസ് പ്രസിഡൻറുമാർ), കെ.ടി. അബൂബക്കർ, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, സിദ്ധീഖ് തുവ്വൂർ, ഷാഫി തുവ്വൂർ, ഷംസു പെരുമ്പട്ട, അഷ്‌റഫ് കൽപകഞ്ചേരി, സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സൗദി കെ.എം.സി.സിക്ക് കീഴിൽ ആകെ 38 സെൻട്രൽ കമ്മിറ്റികളാണുള്ളത്. 37 സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു. റിയാദ് മാത്രമായിരുന്നു ബാക്കി. ഈ മാസം 24ന് സൗദി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും.
Read Also - നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 16,695 പ്രവാസികള്‍ അറസ്റ്റില്‍
പ്രവാസികൾക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഓപ്പണ്‍ ഹൗസ് നവംബർ പത്തിന്
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...