വെള്ളി ഒഴികെ ബാക്കി ദിവസങ്ങളിൽ പുലർച്ചെ ആറ് മുതൽ രാത്രി 12 വരെയായിരിക്കും സർവീസ്
റിയാദ്: വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ ഇനി റിയാദ് മെട്രോ ട്രെയിനുകൾ രാവിലെ എട്ട് മണി മുതൽ സർവീസ് ആരംഭിക്കും. ബാക്കി ദിവസങ്ങളിൽ പുലർച്ചെ ആറ് മുതൽ രാത്രി 12 വരെയായിരിക്കും. നിലവിൽ ഏഴ് ദിവസവും ഇതേ സമയക്രമത്തിലാണ് സർവീസ് നടന്നുകൊണ്ടിരുന്നത്. എന്നാൽ, ഈ മാസം നാല് മുതല്‍ വെള്ളിയാഴ്ചകളിൽ മാത്രം സമയം മാറും.
രാവിലെ എട്ടു മുതല്‍ അര്‍ധ രാത്രി 12 വരെ സർവീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റു ദിവസങ്ങളില്‍ പുലർച്ചെ ആറു മുതല്‍ അര്‍ധരാത്രി 12 വരെയെന്ന നിലവിലെ രീതി തുടരും. വെള്ളിയാഴ്ച അവധി ദിനമായതിനാൽ ആളുകൾ വൈകിയാണ് ഉണരുന്നത്. ഇത് കണക്കിലെടുത്താണ് സമയമാറ്റം.


