Asianet News MalayalamAsianet News Malayalam

റിയാദില്‍ നഗരസഭ സൗജന്യമായി സാനിറ്റൈസർ വിതരണം ചെയ്യുന്നു

ട്രാഫിക് സിഗ്നലുകളിലും പള്ളികളിലുമാണ് വിതരണം ചെയ്യുക. നഗരസഭ നിർമിച്ച ജെല്ലുകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉൽപന്നമാണ്.

riyadh municipality distributes hand sanitizers free of cost
Author
Riyadh Saudi Arabia, First Published Mar 17, 2020, 5:19 PM IST

റിയാദ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  റിയാദ് നഗരസഭ ചൊവ്വാഴ്ച മുതൽ സാനിറ്റൈസറുകൾ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. ട്രാഫിക് സിഗ്നലുകളിലും പള്ളികളിലുമാണ് വിതരണം ചെയ്യുക. നഗരസഭ നിർമിച്ച ജെല്ലുകൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉൽപന്നമാണ്. കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്.

Read more: സൗദിയിൽ ആറ് കോവിഡ് ബാധിതർ സുഖംപ്രാപിച്ചു; കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു

Follow Us:
Download App:
  • android
  • ios