യുവതികളെ യുവാക്കൾ കൂട്ടംകൂടി ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
റിയാദ്: വഴിയരികിൽ ടാക്സി കാത്തുനിന്ന രണ്ട് യുവതികളെ ലൈംഗീകതാൽപര്യത്തോടെ ഉപദ്രവിച്ച ഏഴ് യുവാക്കൾ റിയാദിൽ പിടിയിൽ. ടാക്സി കിട്ടി അതിൽ കയറി പോകുന്നതുവരെയും യുവതികളെ യുവാക്കൾ കൂട്ടംകൂടി പലവിധത്തിൽ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
