ഈദുൽ ഫിത്വ്ർ അവധിയോട് അനുബന്ധിച്ച് ഗതാഗത സുരക്ഷക്കുള്ള മന്ത്രിതല സമിതിയുമായി സഹകരിച്ച് ‘സുരക്ഷിത അവധിക്കാലം’ എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിന് തുടക്കം കുറിച്ചതായും അതോറിറ്റി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ സാധാരണ സമയത്തെ അപേക്ഷിച്ച് അവധി ദിവസങ്ങളിൽ വാഹനങ്ങളുടെ അപകട നിരക്ക് മുൻകാലങ്ങളിൽ നിന്ന് 15 ശതമാനം വർധിച്ചതായി റോഡ്സ് ജനറൽ അതോറിറ്റി വ്യക്തമാക്കി. ഈദുൽ ഫിത്വ്ർ അവധിയോട് അനുബന്ധിച്ച് ഗതാഗത സുരക്ഷക്കുള്ള മന്ത്രിതല സമിതിയുമായി സഹകരിച്ച് ‘സുരക്ഷിത അവധിക്കാലം’ എന്ന ശീർഷകത്തിൽ ബോധവത്ക്കരണ കാമ്പയിന് തുടക്കം കുറിച്ചതായും അതോറിറ്റി അറിയിച്ചു.
ഡ്രൈവറും മറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനത്തെ ബോധ്യപ്പെടുത്തും. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, വേഗപരിധി പാലിക്കുക എന്നിവയുടെ ആവശ്യകതയും നിഷ്കർഷിക്കും. കുട്ടികളുടെ കസേരകൾ കാറിൽ നിർദിഷ്ടസ്ഥലത്ത് തന്നെ വയ്ക്കുന്നത് അവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന കാര്യമാണ്. പ്രത്യേകിച്ചും കാർ അപകടത്തിൽ പെട്ടാൽ. വാഹനം ഓടിച്ചുതുടങ്ങുന്നതിന് മുമ്പ് ടയറുകളും വാഹനത്തിലെ മറ്റ് ഉപകരണങ്ങളും പരിശോധിക്കണം.
ഡ്രൈവർമാർക്ക് മതിയായ ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. എല്ലാ സുരക്ഷാ ഉപകരണങ്ങളും വാഹനത്തിൽ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. മഴക്കാലത്തും കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോഴും വാഹനങ്ങൾ ഓടിക്കുന്നത് സുരക്ഷിതമല്ലെന്നും അടിയന്തര ഘട്ടങ്ങളിലല്ലാതെ അതിന് മുതിരരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
Read also: പെരുന്നാള്‍ ആഘോഷം അതിരുകടക്കരുത്; കരിമരുന്ന് ഉപയോഗിച്ചാല്‍ ജയിലിലാവും, വന്‍തുക പിഴയും
