ഏപ്രില്‍ 30 ബുധനാഴ്ച വരെയാണ് ഈ റോഡ് അടച്ചിടുകയെന്നാണ് അറിയിപ്പ്. 

അബുദാബി: അബുദാബിയിലെ അല്‍ റീം ഐലന്‍ഡിലെ റോഡ് താല്‍ക്കാലികമായി അടച്ചു. അല്‍ റമി സ്ട്രീറ്റ് ആണ് മാര്‍ച്ച് 15 ശനിയാഴ്ചയാണ് റോഡ് അടച്ചിട്ടത്. 

ഏപ്രില്‍ 30 ബുധനാഴ്ച വരെയാണ് റോഡ് അടച്ചിടുകയെന്ന് അബുദാബി ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ബദല്‍ റോഡുകളെ ആശ്രയിക്കണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. 
ഏതൊക്കെ റൂട്ടുകളാണ് മാര്‍ച്ച് 29 വരെ അടച്ചിടുകയെന്നും ഏതൊക്കെ റൂട്ടുകള്‍ ഏപ്രില്‍ 30 വരെ അടച്ചിടുമെന്നുമുള്ളതിന്‍റെ ഫോട്ടോ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ പങ്കുവെച്ചിട്ടുണ്ട്.