കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ശ്രദ്ധിക്കണമെന്നും വേഗത നിയന്ത്രിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റാസല്‍ഖൈമ: യുഎഇയില്‍ പലയിടങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടായതിനെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ റോഡ് അടച്ചു. ജബല്‍ ജൈസിലേക്കുള്ള റോഡാണ് റാസല്‍ഖൈമ പൊലീസ് അടച്ചത്. പ്രദേശത്ത് കനത്ത വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ശ്രദ്ധിക്കണമെന്നും വേഗത നിയന്ത്രിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളം കയറുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം. അത്യാഹിത സന്ദര്‍ഭങ്ങള്‍ നേരിടാനായി കൂടുതല്‍ ട്രാഫിക് പട്രോള്‍ സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഫുജൈറ ഉള്‍പ്പെടെ യുഎഇയിലെ മറ്റ് പ്രദേശങ്ങളിലും മഴ ലഭിച്ചു. വരുന്ന ബുധനാഴ്ച വരെ യുഎഇയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Scroll to load tweet…
Scroll to load tweet…