എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ജയറക്ടറേറ്റിലെ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം അംഗങ്ങള്‍ രംഗത്തുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 

അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ സ്‍ഫോടനം. പാചകവാതകം ചോര്‍ന്നതാണ് അപകട കാരണമായതെന്നാണ് സൂചന. തിങ്കാളാഴ്ച രാവിലെ റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലായിരുന്നു (എയര്‍പോര്‍ട്ട് റോഡ്) സംഭവം. സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അബുദാബി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ജയറക്ടറേറ്റിലെ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം അംഗങ്ങള്‍ രംഗത്തുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്ഥലം പൂര്‍ണമായി അടച്ചു. സംഭവത്തെ തുടര്‍ന്ന് ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ് അറിയിച്ചു.

റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ശക്തമായ സ്‍ഫോടനമായിരുന്നുവെന്നും പ്രദേശത്താകെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായയും ദൃക്സാക്ഷികളില്‍ ചിലര്‍ പറഞ്ഞു.

View post on Instagram