കുവൈത്ത് വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനലിന് ബാക്കപ്പ് വൈദ്യുതി നൽകുന്നതിനായി ഏഴ് റോൾസ് റോയ്‌സ് ജനറേറ്ററുകൾ വിതരണം ചെയ്യും. റോൾസ് റോയ്‌സ് 4000, ഡിഎസ് 3600 സീരീസുകളിലെ 20-സിലിണ്ടർ സീരീസ് ജനറേറ്ററുകളാണ് പുതിയ ടെർമിനൽ രണ്ടിലേക്ക് നൽകുന്നത്.

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനൽ രണ്ടിലേക്ക് ബാക്കപ്പ് വൈദ്യുതി നൽകുന്നതിനായി ഏഴ് ജനറേറ്ററുകൾ വിതരണം ചെയ്യുന്നതായി റോൾസ് റോയ്‌സ് പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനാണിത്. ഗൾഫ് ബിസിനസ് മാഗസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, റോൾസ് റോയ്‌സ് 4000, ഡിഎസ് 3600 സീരീസുകളിലെ 20-സിലിണ്ടർ സീരീസ് ജനറേറ്ററുകളാണ് പുതിയ ടെർമിനൽ രണ്ടിലേക്ക് നൽകുന്നത്. ഈ ജനറേറ്ററുകൾ കാറ്ററിംഗ് സൗകര്യങ്ങൾ, കേന്ദ്ര വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, എയർപോർട്ടിലെ മറ്റ് സുപ്രധാന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കും.